city-gold-ad-for-blogger

മെട്രോ സ്റ്റേഷനില്‍ 25 അടി ഉയരത്തില്‍ കുടുങ്ങി 8 വയസുകാരി; രക്ഷപ്പെടുത്തി സിഐഎസ്എഫ് ജവാന്‍ - വീഡിയോ

ന്യൂഡെല്‍ഹി: (www.kasargodvartha.com 28.02.2022) മെട്രോ സ്റ്റേഷനില്‍ 25 അടി ഉയരത്തില്‍ കുടുങ്ങിയ എട്ടുവയസുകാരിയെ രക്ഷപ്പെടുത്തി സിഐഎസ്എഫ് ജവാന്‍. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. മെട്രോയിലെ അപകടമേഖലയില്‍ കുടുങ്ങിയ കുട്ടിയുടെ നിലവിളി കേട്ട് ചില യാത്രക്കാരാണ് സിഐഎസ്എഫിനെ വിവരം അറിയിച്ചത്.

മെട്രോ സ്റ്റേഷനില്‍ 25 അടി ഉയരത്തില്‍ കുടുങ്ങി 8 വയസുകാരി; രക്ഷപ്പെടുത്തി സിഐഎസ്എഫ് ജവാന്‍ - വീഡിയോ

പട്രോളിംഗ് ഡ്യൂടിയിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ സംഭവസ്ഥലത്തെത്തി. തുടര്‍ന്ന് വേലിക്ക് മുകളിലേക്ക് കയറി കുട്ടിയെ സുരക്ഷിതമായി താഴെ എത്തിച്ചു. പെണ്‍കുട്ടിയെ വീട്ടുകാര്‍ക്ക് കൈമാറിയതായി മെട്രോ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജവാന്‍ പെണ്‍കുട്ടിയെ അതിസാഹസികമായി രക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

Keywords:  New Delhi, News, National, Top-Headlines, Video, Trending, Escaped, Girl, Social-Media, Girl, 8, Rescued From Dangerous Spot By Delhi Metro Security.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia