ഡോ. വിവേക് മൂര്‍ത്തി അമേരിക്കയില്‍ കോവിഡ് കര്‍മ്മസേന അദ്ധ്യക്ഷന്‍
Nov 9, 2020, 22:07 IST
മംഗളൂറു: (www.kasargodvartha.com 09.11.2020) അമേരിക്കയില്‍ കോവിഡ് കര്‍മ്മ സേന അദ്ധ്യക്ഷന്മാരില്‍ മാണ്ട്യയില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ പൗരന്‍ ഡോ. വിവേക് മൂര്‍ത്തിയെ(43) പ്രസിഡണ്ട് ബൈഡന്‍ നിയോഗിച്ചു. ഡോ. ഡേവിഡ് കെസ്ലര്‍, ഡോ. മാര്‍സെല്ല നുനേസ് സ്മിത്ത് എന്നിവര്‍ കൂടി ഉള്‍പ്പെട്ട മൂന്നംഗ പാനലാണ് കര്‍മ്മ സേന നയിക്കുക.
അമേരിക്കയുടെ പത്തൊമ്പതാമത് സര്‍ജന്‍ ജനറലായായിരുന്നു മുപ്പത്തിയേഴാം വയസ്സില്‍ ഒബാമ അവരോധിച്ചത്. ആ കസേരയില്‍ നിന്ന് ഇറക്കിയ ട്രമ്പിനോട് പകരംവീട്ടാന്‍ രാഷ്ട്രീയ വേദി തന്നെ തെരഞ്ഞെടുത്ത അമേരിക്കന്‍ ഇന്ത്യന്‍ പൗരന്‍ മൂര്‍ത്തി ബൈഡന്റെ പ്രചാരണങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.
Keywords: Mangalore, Karnataka, News, COVID-19, President, Trending, Biden, Dr Vivek Murthy, Dr Vivek Murthy set to head US Covid task force under President-elect Biden