Tulsi Prayer | അക്ഷയ തൃതീയ ദിനത്തില്‍ ഒരിക്കലും ചെയ്തുകൂടാത്ത കാര്യങ്ങള്‍
കൊച്ചി: (www.kvartha.com) അക്ഷയ തൃതീയ ദിനത്തില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുന്നത് നല്ല ദിവസത്തെ വരവേല്‍ക്കാന്‍ വളരെ ഉത്തമമാണ്. ശുചിത്വമുള്ള വീട്ടില്‍ മാത്രമേ ലക്ഷ്മിദേവി തങ്ങൂ. അതിനാല്‍ അക്ഷയ തൃതീയ ദിനത്തില്‍ വീട് വൃത്തികേടായി കിടക്കരുത്. ഈ ദിനം മദ്യപാനവും പുകവലിയും ഒഴിവാക്കണം. അതുപോലെ നോണ്‍വെജ് ഉപേക്ഷിക്കുക. മാത്രമല്ല ദേവിയെ ആരാധിക്കുമ്പോള്‍ മനസും ശരീരവും ശുദ്ധമായിരിക്കാനും ശ്രദ്ധിക്കണം.
ഈ ദിവസത്തില്‍ ഒരിക്കലും ദേഷ്യപ്പെടരുത്. കോപം അടക്കി പെരുമാറാന്‍ ശ്രമിക്കണം. ദേവിയെ ഉപാസിക്കുമ്പോള്‍ നിങ്ങളുടെ ഉള്ളിലെ കോപവും നെഗറ്റീവ് ചിന്തകളും ഉപേക്ഷിക്കണം. മാത്രമല്ല ഈ ദിനം ആര്‍ക്കും ദോഷമുണ്ടാക്കുന്ന ഒരു ചിന്തയും പാടില്ല.
മഹാവിഷ്ണുവിന് പ്രിയപ്പെട്ടതാണ് തുളസിച്ചെടി എന്നാണ് പുരാണങ്ങളില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഈ ദിനം തുളസിച്ചെടി അശുദ്ധമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. അക്ഷയ തൃതീയ ദിനത്തില്‍ തുളസി ആരാധന നടക്കാറുണ്ട്. കുളിച്ച ശേഷം മാത്രം തുളസിച്ചെടിയെ ആരാധിക്കണം.
അക്ഷയ തൃതീയ ദിനത്തില്‍ ഉപനയനം പൂണൂല്‍ ആദ്യമായി ഇടുന്ന ചടങ്ങ് അരുത് എന്നാണ് പറയപ്പെടുന്നത്. അതുപോലെ അക്ഷയ തൃതീയ ദിനത്തില്‍ നിങ്ങള്‍ ഉപവാസം എടുക്കുന്നുണ്ടെങ്കില്‍ അത് വൈകുന്നേരം പൂര്‍ത്തിയാക്കരുത് പകരം പിറ്റേ ദിവസം രാവിലെ വേണം പൂര്‍ത്തിയാക്കാന്‍.
അക്ഷയ ത്രിതീയ ദിനത്തില്‍ പുതിയ വീട് വാങ്ങുന്നത് നല്ലതാണെങ്കിലും വീടിന്റെ നിര്‍മാണം തുടങ്ങുന്നതിന് നല്ല ദിനമല്ല. ഈ ദിനം വീട്ടിലേക്ക് എന്തെങ്കിലും വാങ്ങുന്നത് നല്ലതാണ്. സ്വര്‍ണവും വെള്ളിയും വാങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ അതില്‍ വിഷമിക്കേണ്ട പകരം ബാര്‍ലി, മണ്‍പാത്രങ്ങള്‍, പിച്ചള പാത്രങ്ങള്‍ എന്നിവയും വാങ്ങാം. ഈ ദിനം വിഷ്ണുവിനെയും ലക്ഷ്മി ദേവിയേയും പ്രത്യേകിച്ച് ആരാധിക്കേണ്ട ഓര്‍മിച്ചുവേണം ആരാധിക്കാന്‍.
Keywords: News,Kerala,State,Top-Headlines,Trending,Akshaya-Tritiya, Do not make these mistakes on Akshaya Tritiya