city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയിലെ കോവിഡ് രോഗികള്‍ക്ക് തീവ്രപരിചരണ സൗകര്യം നിഷേധിക്കരുത്: കെ ജി എം ഒ എ

കാസര്‍കോട്: (www.kasargodvartha.com 26.07.2020) കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് സങ്കീര്‍ണതകള്‍ നേരിടാനുള്ള  തീവ്ര പരിചരണ സൗകര്യം ജില്ലയില്‍ ഉടന്‍ സജ്ജമാക്കണമെന്ന് കെ ജി എം ഒ എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇപ്പോള്‍ ജില്ലയിലെ തീവ്രപരിചരണമാവശ്യമുള്ള കോവിഡ് രോഗികളെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്കാണ് അയക്കുന്നത്. എന്നാല്‍ ആശുപത്രി ഇപ്പോള്‍ രോഗീബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. പലപ്പോഴും സ്ഥലപരിമിതിമൂലം പുതിയ രോഗികളെ  സ്വീകരിക്കാന്‍ പറ്റാത്ത അവസ്ഥയും ദിനേന സംജാതമാകുന്നുണ്ട്.

അടിയന്തര പരിചരണം ലഭ്യമാക്കുന്നതിലുള്ള കാലതാമസം ജില്ലയില്‍ കൂടുതല്‍ കോവിഡ് മരണങ്ങള്‍ സൃഷ്ടിച്ചേക്കാം. കഴിഞ്ഞ നാല് ദിവസങ്ങളില്‍ നാല് കോവിഡ് രോഗികള്‍ കാസര്‍കോട് ജില്ലയില്‍ മരണപ്പെട്ടത് ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്. ഇതില്‍ ചില രോഗികളെ അടിയന്തിരമായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിന് അവിടുത്തെ സ്ഥലപരിമിതിമൂലം സാധിച്ചിരുന്നില്ല. കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ ഉടലെടുക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവും. ഇക്കാര്യം ആവശ്യപ്പെട്ട് കെ.ജി.എം.ഒ.എ ജില്ലാ ഭരണാധികാരികള്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.

ഒരാഴ്ച പിന്നിട്ടിട്ടും ബന്ധപ്പെട്ടവരില്‍ നിന്നും അടിയന്തിര നടപടികള്‍ ഒന്നും ഉണ്ടാവാത്തത് അതീവ ഖേദകരമാണ്. അധികാര രാഷ്ട്രീയ നേതൃത്വത്തിന്റെ നിഷ്‌ക്രിയത്വം ജില്ലയെ വരും ദിനങ്ങളില്‍ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടേക്കാം. അതിനാല്‍ ജില്ലയില്‍ സങ്കീര്‍ണാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് ചികില്‍സ ഒഴിവാക്കുന്നതിനും കൂടുതല്‍ കോവിഡ് മൂലമുള്ള മരണങ്ങള്‍ ഇല്ലാതാക്കുന്നതിനും ഉടന്‍തന്നെ കാസര്‍കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചോ സൗകര്യപ്രദമായ ഏതെങ്കിലും സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്തിട്ടോ തീവ്ര രോഗികളെ പരിചരിക്കാനുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. കര്‍ണാടകയിലെ ഭീഷണമായ കോവിഡ് സാഹചര്യം മൂലം ജില്ലയിലെ ജനങ്ങള്‍ കോവിഡിതര ചികിത്സക്കായി ആശ്രയിക്കുന്നത് ജില്ലാ ജനറല്‍  ആശുപത്രികളെയാണ്.

കാസര്‍കോട് ജില്ലയിലെ കോവിഡ് രോഗികള്‍ക്ക് തീവ്രപരിചരണ സൗകര്യം നിഷേധിക്കരുത്: കെ ജി എം ഒ എ

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ പല കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും ലഭ്യമാകുന്നത് പോലെ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ ഇല്ലാത്ത കോവിഡ് രോഗികളെ മാത്രമേ ചികിത്സിക്കുന്നുള്ളൂ. സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയാണിന്ന് കാസര്‍കോടെങ്കിലും തൃതീയ ചികിത്സാ സൗകര്യങ്ങള്‍ (Tertiary care) ഇപ്പോഴും ജില്ലയ്ക്കന്ന്യമാണ്.

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ അടിയന്തരമായി ഭൗതിക സൗകര്യങ്ങള്‍ ഒരുക്കി തീവ്രപരിചരണ സൗകര്യം ഒരുക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യമെന്ന് കെ ജി എം ഒ എ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. എങ്കില്‍ മാത്രമേ കാസര്‍കോട്ടെ ജനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജ് കൊണ്ട് പൂര്‍ണ്ണമായ പ്രയോജനം ലഭ്യമാകുകയുള്ളൂവെന്നും കമ്മിറ്റി നിരീക്ഷിച്ചു.


Keywords: Kasaragod, Kerala, News, COVID-19, Patient's, Trending, Do not deny intensive care facility to covid patients in Kasargod district: KGMOA

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia