DYFI Activists Arrested | ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയ സംഭവം; 2 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താനിശേരി സ്വദേശി ടി അമല്‍, മൂരിക്കൂവല്‍ സ്വദേശി എം വി അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും രണ്ടാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടാത്തതില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരുള്‍പെടെ പ്രതിഷേധം അറിയിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധം നടന്ന ജൂണ്‍ 13ന് രാത്രിയാണ് പയ്യന്നൂരിലെ കോണ്‍ഗ്രസ് ബ്ലോക് ഓഫിസിലെ ഗാന്ധി പ്രതിമയുടെ തലയറുത്തനിലയില്‍ കണ്ടെത്തിയത്. ഓഫിസിന്റെ ജനല്‍ ചില്ലുകളും ഫര്‍ണിചറും അടിച്ചുതകര്‍ത്തിരുന്നു.
Keywords: news,Kerala,State,case,DYFI,Top-Headlines,Trending, Kannur,arrest, Accuse,DYFI, Beheading of Gandhi statue: Two DYFI activists arrested