വീട്ടില്‍ കോവിഡ് ചികിത്സ; കാസര്‍കോട് ജില്ലയില്‍ തുടക്കം
Aug 10, 2020, 16:16 IST
കാസര്‍കോട്: (www.kasargodvartha.com 10.08.2020) ജില്ലയില്‍ വീട്ടില്‍ വെച്ച് നടത്തുന്ന കോവിഡ് ചികിത്സയ്ക്ക് തുടക്കം. ചെറുവത്തൂര്‍ പഞ്ചായത്തിലാണ് ജില്ലയിലാദ്യമായി കോവിഡ് പോസിറ്റീവായ രോഗികളെ വീടുകളില്‍ വെച്ച് തന്നെ ചികിത്സിക്കാന്‍ തുടങ്ങിയത്. എട്ടു പേര്‍ക്കാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് പരിധിയില്‍ കോവിഡ് പോസിറ്റീവായത്. ഇവരെ വീടുകളില്‍ തന്നെ ചികിത്സിക്കും.
നേരത്തെ കോവിഡ് പോസിറ്റീവായ വനിതാ ഡോക്ടറുടെ വീട്ടിലെ ആറു പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായ സാഹചര്യത്തിലാണ് വീട്ടില്‍ തന്നെ ചികിത്സ നല്‍കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചത്.
Keywords: News, Kerala, Kasaragod, COVID19, Trending, District, COVID Treatment Started in Kasaragod