city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിർബന്ധിത ഡ്യുട്ടിയെന്ന് ആരോപണം; 6 പോലീസുകാർക്ക് കൂടി കോവിഡ്; സമ്പർക്കമുള്ളവരോടെല്ലാം ക്വാറൻ്റേനിൽ പോകാൻ നിദ്ദേശിച്ചതായും വീഴ്ച ഉണ്ടായിട്ടില്ലെന്നും ജില്ലാ പോലീസ് ചീഫ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.08.2020) സ്‌റ്റേഷനിലും കോടതിയിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ക്വാറൻ്റേനിൽ പോകാൻ അനുവദിക്കാതെ നിർബന്ധിത ഡ്യുട്ടി നിർദ്ദേശിച്ചതായി ആക്ഷേപം നിലനിൽക്കുന്നതിനിടെ ആറ് പോലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് സിവിൽ പോലീസ് ഓഫീസർമാർക്കും മൂന്ന് സീനിയർ പോലീസ് ഓഫീസർമാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തേ ആൻറിബോഡി പരിശോധനയിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇവരുടെ വിശദ പരിശോധനയിലും കോവിഡ് കണ്ടെത്തിയതോടെയാണ് മറ്റ് പോലീസുകാരെയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിലാണ് ആറ് പോലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്.

പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തപ്പോൾ അത് വ്യാജവാർത്തയാണെന്ന് വരുത്തി തീർക്കാർ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹി നടത്തിയ നീക്കവും വിവാദത്തിനിടയാക്കിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണത്തിന് രാവും പകലും ഡ്യുട്ടി ചെയ്ത് കഷ്ടപ്പെടുന്ന പോലീസുദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ സമ്പർക്കമുള്ളവരെ ക്വാറൻ്റേനിൽ വിടാത്ത അധികൃതരുടെ നടപടിയിൽ ഇടപെട്ട് പരിഹാരം കാണാതെ അത് മറച്ചുവെക്കാൻ ഫേസ് ബുക്ക് പോസ്റ്റുമായി രംഗത്ത് വന്ന പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവിൻ്റെ നടപടി പോലീസുകാരിൽ അമർഷത്തിന് കാരണമായിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥർക്ക് ആപത്ത് വരുമ്പോൾ കൂടെ നിൽക്കാതെ അതിന് വിപരീതമായി പ്രവർത്തിക്കുകയായിരുന്നു ഈ ഓഫീസേഴ്സ് അസോസിയേഷൻ നേതാവ്. ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ കാസർകോട് വാർത്തയുടെ ഇമേജ് ഉപയോഗിച്ച് മാധ്യമങ്ങളുടേത് വ്യാജവാർത്ത എന്ന് പ്രചരിപ്പിക്കാനാണ് ഭാരവാഹി ശ്രമിച്ചത്. രോഗത്തിനെതിരെ ജാഗ്രത പാലിക്കുന്നതിന് പകരം മാധ്യമങ്ങൾക്കെതിരെ തിരിയാനാണ് ഭാരവാഹി സമയം കണ്ടെത്തിയത്.

കാസർകോട് വാർത്തയ്ക്കൊപ്പം പ്രമുഖ ചാനലുകളും പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് പോസറ്റീവ് ആയ കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.

അതിനിടെ പോലീസുദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ തന്നെ സമ്പർക്കമുള്ള മറ്റ് ഉദ്യോഗസ്ഥരോടെല്ലാം ക്വാറൻ്റേനിൽ പോകാൻ നിർദ്ദേശിച്ചിരുന്നെന്നും ഒരു വീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും ജില്ലാ പോലീസ് ചീഫ് ഡി ശില്പ കാസർകോട് വാർത്തയോട് പ്രതികരിച്ചു. ഒരു അലംഭാവും പോലീസ് അഡ്മിനിസ്ട്രേഷൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനാൽ സമ്പർക്കത്തിൽ പോകേണ്ടവരെ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല എന്ന കാരണത്താൽ നിർബന്ധിച്ച് ഡ്യൂട്ടി ചെയ്യിക്കേണ്ട സാഹചര്യമില്ല.

നിർബന്ധിത ഡ്യുട്ടിയെന്ന് ആരോപണം; 6 പോലീസുകാർക്ക് കൂടി കോവിഡ്; സമ്പർക്കമുള്ളവരോടെല്ലാം ക്വാറൻ്റേനിൽ പോകാൻ നിദ്ദേശിച്ചതായും വീഴ്ച ഉണ്ടായിട്ടില്ലെന്നും ജില്ലാ പോലീസ് ചീഫ്


നീലേശ്വരത്തെ ഇൻസ്പെക്ടറോടും ഹൊസ്ദുർഗ്ഗിലെ ഉദ്യോഗസ്ഥരോടും ക്വാറൻ്റേനിൽ പോകാൻ നിർദ്ദേശിച്ചിരുന്നു. കോവിഡ് മാനദണ്ഡം പോലീസിനും ബാധകമാണ്. ഷിഫ്റ്റ് സമ്പ്രദായത്തിൽ ഉള്ള ഉദ്യോഗസ്ഥർക്ക് പുറമെ എ ആർ ക്യാമ്പിൽ നിന്നുള്ള പോലീസുകാരെ ഉപയോഗപ്പെടുത്തിയും സ്റ്റേഷനുകളുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാനുള്ള സാഹചര്യം നിലവിലുണ്ടെന്നും ഇക്കാര്യത്തിൽ ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും ജില്ലാ പോലീസ് ചീഫ് കാസർകോട് വാർത്തയോട് പറഞ്ഞു.



Keywords:  COVID-19, Kanhangad, Kasaragod, Kerala, News, Police, Top-Headlines, Trending, COVID to 6 more policemen; District police chief order to all those in contact to go to quarantine

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia