city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തില്‍ ഞായറാഴ്ച 400 പേര്‍ക്ക് കോവിഡ്: കാസർകോട് 8 പേര്‍

തിരുവനന്തപുരം (www.kasargodvartha.com 27.03.2022) സംസ്ഥാനത്ത് ഞായറാഴ്ച 400 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 88, തിരുവനന്തപുരം 56, കോട്ടയം 55, കോഴിക്കോട് 37, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 24, തൃശൂര്‍ 19, കണ്ണൂര്‍ 16, വയനാട് 15, ആലപ്പുഴ 12, കാസർകോട് 8, പാലക്കാട് 8, മലപ്പുറം 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

  
കേരളത്തില്‍ ഞായറാഴ്ച 400 പേര്‍ക്ക് കോവിഡ്: കാസർകോട് 8 പേര്‍



രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 593 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 91, കൊല്ലം 58, പത്തനംതിട്ട 38, ആലപ്പുഴ 4, കോട്ടയം 76, ഇടുക്കി 73, എറണാകുളം 109, തൃശൂര്‍ 25, പാലക്കാട് 8, മലപ്പുറം 17, കോഴിക്കോട് 55, വയനാട് 17, കണ്ണൂര്‍ 17, കാസർകോട് 5 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3833 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,58,586 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ജില്ലയിൽ 128 പേരാണ് നിരീക്ഷണത്തിലുള്ളത്.

വീടുകളിൽ107പേരും സ്ഥാപനങ്ങളിൽ 21പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 128പേരാണ്. പുതിയതായി 7 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 320 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആർ 134ആന്റിജൻ 185 ) 15പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 4 പേർ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ഇത് വരെ 166502 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 164955പേർ ജില്ലയിൽ നെഗറ്റീവ് ആയി. ഇതുവരെ 62 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.

Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia