സംസ്ഥാനത്ത് വെള്ളിയാഴ്ച 13750 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസർകോട് 726 പേർ
Jul 16, 2021, 18:56 IST
തിരുവനന്തപുരം: (www.kasargodvartha.com 16.07.2021) സംസ്ഥാനത്ത് വെള്ളിയാഴ്ച 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ് 726, കണ്ണൂര്‍ 719, പത്തനംതിട്ട 372, വയനാട് 345, ഇടുക്കി 301 എന്നിങ്ങനേയാണ് ജില്ലകളില്‍ വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,884 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 725 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1756, മലപ്പുറം 1718, തൃശൂര്‍ 1543, എറണാകുളം 1310, കൊല്ലം 1292, തിരുവനന്തപുരം 915, പാലക്കാട് 541, കോട്ടയം 764, ആലപ്പുഴ 724, കാസര്‍ഗോഡ് 706, കണ്ണൂര്‍ 623, പത്തനംതിട്ട 362, വയനാട് 338, ഇടുക്കി 292 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,697 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 993, പത്തനംതിട്ട 303, ആലപ്പുഴ 632, കോട്ടയം 739, ഇടുക്കി 238, എറണാകുളം 708, തൃശൂര്‍ 1551, പാലക്കാട് 858, മലപ്പുറം 1054, കോഴിക്കോട് 761, വയനാട് 164, കണ്ണൂര്‍ 1072, കാസര്‍ഗോഡ് 612 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,21,944 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,93,242 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.