നാലായിരവും ചാടിക്കടന്ന് കോവിഡ്: കാസർകോട്ട് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4094 ആയി
Aug 24, 2020, 21:38 IST
കാസർകോട്: (www.kasargodvartha.com 24.08.2020) ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4000 കടന്നു. 4094 പേർക്കാണ് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 118 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 4094 ആയി. ഇവരില്‍ 2980 പേര്‍ ഇതുവരെയായി രോഗവിമുക്തരായി. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളത് 1083 പേരാണ്.
അതേസമയം തിങ്കളാഴ്ച ജില്ലയിൽ 103 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 91 പേരാണ് രോഗമുക്തി നേടിയത്.
Keywords: News, Kerala, Kasaragod, Report, COVID19, Case, Increase, Treatment, COVID positive cases at Kasargod Crosses 4000