കോവിഡ് വ്യാപനം; പള്ളിക്കര ബീച് അടക്കും, ഡ്രൈവിങ് ടെസ്റ്റ് 14 ദിവസത്തേക്ക് നിര്‍ത്തി വെക്കും, നഗരത്തിലേക്കുള്ള പ്രവേശന നിയന്ത്രണത്തിൽ അന്തിമ തീരുമാനം 23 ന്
Apr 22, 2021, 21:41 IST
കാസർകോട്: (www.kasargodvartha.com 22.04.2021) സര്‍കാര്‍ പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാൻ വ്യാഴാഴ്ച ചേർന്ന ജില്ലാതല കൊറോണ കോര്‍ കമിറ്റി യോഗം തീരുമാനിച്ചു. പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിനുള്ള നിയന്ത്രണം 24 ന് ആരംഭിക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം 23 ന് വൈകീട്ട് ചേരുന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലുണ്ടാവും. പള്ളിക്കര ബീചിലേക്കുള്ള സന്ദര്‍ശനവും ഡ്രൈവിങ് ടെസ്റ്റും 14 ദിവസത്തേക്ക് നിര്‍ത്തി വെക്കും
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പരിധിയില്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ ആരംഭിക്കും. ഇവിടെ 25 ബെഡുകള്‍ വരെ ക്രമീകരിക്കും. ചികിത്സാ സംവിധാനങ്ങളും ഒരുക്കും. കോവിഡ് ബാധിതരായ വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. തദ്ദേശ സ്ഥാപനങ്ങളാണ് മേല്‍നോട്ടം വഹിക്കുക.
ബ്ലോക് തലത്തില്‍ കണ്‍ട്രോള്‍ സെലുകള്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഡി എം ഒ ആരോഗ്യം അറിയിച്ചു. മെഡികല്‍ ഓഫീസര്‍, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് സര്‍ജന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കണ്‍ട്രോള്‍ സെലുകള്‍ പ്രവര്‍ത്തിക്കുക. ദിനംപ്രതി രോഗികളുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ ഡാറ്റ എന്‍ട്രി ഓപറേറ്റര്‍, സര്‍കാര്‍ ജീവനക്കാരുടേയോ അധ്യാപകരുടേയോ സേവനം ലഭ്യമാക്കും.

രോഗ വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സര്‍കാര്‍ ഉത്തരവുകളുടേയും നിര്‍ദേശങ്ങളുടേയും അടിസ്ഥാനത്തില്‍ ജില്ലയില്‍ നടത്തി വരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം ആരംഭിച്ചു. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 9496853441, 04994 -257700, 04944 -255280, 04994 -255001, 04994 -255002, 04994 -255003, 04994 -255004.
കോവിഡ് പരിശോധന കൂട്ടാനും 45 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കിടയില്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാനും യോഗത്തിൽ തീരുമാനമായി. ജില്ലാ കലക്ടർ ഡോ. ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് സർകാർ നിയോഗിച്ച ഓഫീസർ ജഅഫർ മാലിക്, ജില്ലാ പൊലീസ് മേധാവി പി ബി രാജീവ്, എ ഡി എം അതുല്‍ എസ് നാഥ്, കൊറോണ കോര്‍ കമിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kerala, News, Kasaragod, Top-Headlines, COVID-19, Corona, Mask, Trending, Pallikara, COVID: Pallikkara beach will be closed; driving test will be suspended for 14 days..
< !- START disable copy paste -->