സംസ്ഥാനത്ത് തിങ്കളാഴ്ച 1725 പേര്‍ക്ക് കോവിഡ് ; കാസര്‍കോട്ട് 97 പേര്
Aug 17, 2020, 18:01 IST
തിരുവനന്തപുരം: (www.kasargodvartha.com 17.08.2020)സംസ്ഥാനത്ത് തിങ്കളാഴ്ച 1725 പേര്‍ക്ക് കോവിഡ്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസർകോട് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് തിങ്കളാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
45 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 75 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 94 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 435 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 285 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 144 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 124 പേര്‍ക്കും, എറണാകുളം 123 ജില്ലയിലെ പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 122 പേര്‍ക്കും, കാസർകോട് ജില്ലയിലെ 90 പേര്‍ക്കും, കോട്ടയം ജില്ലയിലെ 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 61 പേര്‍ക്കും, കൊല്ലം ജില്ലയിലെ 45 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 33 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, വയനാട് ജില്ലയിലെ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Keywords: Thiruvananthapuram, Kasaragod, Kerala, News, COVID-19, Top-Headlines, Trending, Covid-19 positive report in Kerala