കോവിഡ്-19: കാസര്‍കോട്ട് നിരീക്ഷണത്തിലുള്ളത് 3982 പേര്‍
Aug 2, 2020, 20:07 IST
കാസര്‍കോട്: (www.kasargodvartha.com 02.08.2020) വീടുകളില്‍ നിരീക്ഷണത്തില്‍ 2910 പേരും സ്ഥാപനങ്ങളില്‍ 1072 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3982 പേര്‍. പുതിയതായി 572 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ 30418 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സെന്റിനല്‍ സര്‍വ്വെ അടക്കം 763 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു.
516 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 203 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 174 പേരെ നിരീക്ഷണത്തിലാക്കി. 59 പേരെ ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, Covid-19: Kasargod 3982 people under surveillance