കോവിഡ്-19: രാജ്യത്തെ ജില്ലകളെ ചുവപ്പ്, ഓറഞ്ച്, പച്ച എന്നിങ്ങനെ തിരിച്ചു, കാസര്‍കോട് റെഡ് സോണില്‍
Apr 16, 2020, 11:52 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 16.04.2020) കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി രാജ്യത്തെ കോവിഡ് ബാധിതരുടെ തോതനുസരിച്ച് ജില്ലകളെ ചുവപ്പ്, ഓറഞ്ച്, പച്ച എന്നിങ്ങനെ തിരിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള കാസര്‍കോട് ജില്ല ചുവപ്പ് പട്ടികയിലാണ് (റെഡ് സോണില്‍). കേരളത്തില്‍ നിന്നുള്ള കണ്ണൂര്‍, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലകളും റെഡ് സോണില്‍ ഉള്‍പെട്ടു. ഇതില്‍ വയനാട്ടില്‍ ചില മേഖലകളില്‍ (ക്ലസ്റ്റര്‍) മാത്രമാണ് പ്രശ്‌നം.
തൃശൂര്‍, കൊല്ലം, ഇടുക്കി, പാലക്കാട്, കോട്ടയം, ആലപ്പുഴ എന്നിവ ഓറഞ്ച് പട്ടികയിലാണ്. ഇവിടങ്ങളില്‍ പ്രശ്‌നബാധിത മേഖലകളിലാവും കര്‍ശന നിയന്ത്രണം. കോഴിക്കോട് മാത്രമാണ് ഗ്രീന്‍ സോണിലുള്ളത്. രോഗവ്യാപന സാധ്യതയേറിയ ഹോട്‌സ്‌പോട്ടുകളാണ് ചുവപ്പുപട്ടികയില്‍ (റെഡ് സോണ്‍). കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും സ്ഥിതി രൂക്ഷമാകാന്‍ ഇടയുള്ളതുമായ നോണ്‍ ഹോട്‌സ്‌പോട്ടുകളാണ് ഓറഞ്ച് സോണ്‍. സുരക്ഷിതമായ ജില്ലകള്‍ ഗ്രീന്‍ സോണ്‍. രാജ്യത്ത് റെഡ് സോണില്‍ 170 ജില്ലകളും ഓറഞ്ച് സോണില്‍ 207 ജില്ലകളും ഉള്‍പെട്ടു.
Keywords: Kasaragod, Kerala, news, Top-Headlines, National, Trending, COVID-19, Covid-19: Kasaragod in Red zone
< !- START disable copy paste -->