city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചുമട്ട് തൊഴിലാളി അടക്കം കുടുംബത്തിലെ 6 പേര്‍ക്ക് കോവിഡ്; നീലേശ്വരം പട്ടണം ബുധനാഴ്ച അടച്ചിടും

നീലേശ്വരം: (www.kasargodvartha.com 28.07.2020) നഗരസഭയിലെ ഒരു ചുമട്ടുതൊഴിലാളി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് കൊവിഡ് 19 സ്ഥിതീകരിച്ച സാഹചര്യത്തില്‍  ബുധനാഴ്ച നീലേശ്വരം പട്ടണം അടച്ചിടുവാന്‍ തീരുമാനിച്ചു. ദേശീയപാത നീലേശ്വരം പാലം മുതല്‍ കരുവാച്ചേരി പെട്രോള്‍ പമ്പ് വരെയും ഓര്‍ച്ച കോട്ടപ്പുറം ജംഗ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് വരെയും മാര്‍ക്കറ്റ് ജംഗ്ഷന്‍ മുതല്‍ രാജാ റോഡ് തെരു റോഡ് ഉള്‍പ്പെടെ കോണ്‍വെന്റ് ജംഗ്ഷന്‍ മുതല്‍ പട്ടേന ജംഗ്ഷന്‍ വരെയും മൂന്നാംകുറ്റി ചൈനാക്ലേ റോഡ് വരെയുള്ള സ്ഥാപനങ്ങളാണ് അടച്ചിടേണ്ടത്.

അതോടൊപ്പം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായും കുടുംബാംഗങ്ങളുമായും ബന്ധമുള്ള വ്യാപാരികളും ചുമട്ടുതൊഴിലാളികളും സമ്പര്‍ക്ക സാധ്യതയുള്ള മറ്റുള്ളവരും രണ്ടാഴ്ചത്തേക്ക് ക്വറന്റേനില്‍ പോകുവാനും തീരുമാനിച്ചു. നഗരസഭയില്‍ അടിയന്തരമായി  നഗരസഭ അധികൃതര്‍ പോലീസ് വ്യാപാരി വ്യവസായി പ്രതിനിധികള്‍ തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

ചുമട്ട് തൊഴിലാളി അടക്കം കുടുംബത്തിലെ 6 പേര്‍ക്ക് കോവിഡ്; നീലേശ്വരം പട്ടണം ബുധനാഴ്ച അടച്ചിടും

അവശ്യ സര്‍വീസുകളായ മെഡിക്കല്‍; പാല്‍, പത്രം, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവ കോവിഡ് പ്രോട്ടോകോള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാവുന്നതാണ്. ഈ തീരുമാനങ്ങളുമായി മുഴുവന്‍ ആളുകളും സഹകരിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.


Keywords: Kasaragod, Kerala, News, Neeleswaram, COVID-19, Top-Headlines, Trending, covid 19 for 6 members of the family

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia