കോവിഡ് 19: കാസര്‍കോട് ജില്ലയില്‍ ഇനി 6 രോഗികള്‍ മാത്രം
May 3, 2020, 21:16 IST
കാസര്‍കോട്: (www.kasargodvartha.com 03.05.2020) ജില്ലയില്‍ ഞായറാഴ്ച ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ചികിത്സയിലുള്ള ഒരാള്‍കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന ആളാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ ഇനി അവശേഷിക്കുന്നത് ആറു കോവിഡ് 19 ബാധിതര്‍ മാത്രം.
ജില്ലയില്‍ 1633 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 1604 പേര്‍ വീടുകളിലും 29 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 449 പേരുടെ സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി ആറു പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 172 പേരാണ് രോഗവിമുക്തരായിരിക്കുന്നത്.
നിരീക്ഷണത്തിലുള്ള 316 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. 96.6. ശതമാനമാണ് ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ്.
Keywords: Kasaragod, Kerala, News, COVID-19, Case, Patient's, Top-Headlines, Trending, Covid-19: 6 patients remain in Kasaragod