പൃഥിരാജിന്റെ 'കടുവ' അപകീര്‍ത്തിപ്പെടുത്തുമെന്ന് ആരോപണം; ചിത്രത്തിന്റെ റിലീസ് തടഞ്ഞ് കോടതി
കൊച്ചി: (www.kasargodvartha.com 10.12.2021) എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥിരാജ് നായകനായി എത്തുന്ന ചിത്രം 'കടുവ'യുടെ റിലീസ് താല്‍ക്കാലികമായി തടഞ്ഞ് എറണാകുളം സബ് കോടതി. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാകുമെന്ന് ആരോപിച്ച് ജോസ് കുരുവിനാക്കുന്നേല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉത്തരവ്.
പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്ന 'കടുവക്കുന്നേല്‍ കുറുവച്ചന്‍' തന്റെ ജീവചരിത്രമാണെന്നും അത് പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. സിനിമയ്ക്കാധാരമായ ജിനു വി എബ്രഹാമിന്റെ തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി വിലക്കി. അതേസമയം ജോസ് കുരുവിനാക്കുന്നേല്‍ മുന്‍പ് ഇതേ ആരോപണം മാധ്യമങ്ങളിലൂടെ ഉയര്‍ത്തിയ സമയത്ത് തന്റെ ചിത്രത്തിന് പ്രസ്തുത വ്യക്തിയുമായി ബന്ധമൊന്നുമില്ലെന്ന് ഷാജി കൈലാസ് പ്രതികരിച്ചിരുന്നു.
ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് വിവേക് ഒബ്‌റോയ് ആണ്. സംഗീതം ജേക്‌സ് ബിജോയ്, ഛായാഗ്രഹണം സുജിത്ത് വാസുദേവ്, എഡിറ്റിങ് ശമീര്‍ മുഹമ്മദ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരാണ് നിര്‍മാണം.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Court, Trending, Actor, Court orders interim stay on release of Prithviraj movie 'Kaduva'