city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഷുക്കൂറിനെ അരിഞ്ഞ വാള്‍ തുരുമ്പെടുത്തിട്ടില്ല'; പ്രകോപന മുദ്രാവാക്യം വിളിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

കരുളായി: (www.kasargodvartha.com 22.06.2020) 'ഷുക്കൂറിനെ അരിഞ്ഞ വാള്‍ തുരുമ്പെടുത്തിട്ടില്ല' എന്ന രീതിയില്‍ പ്രകോപന മുദ്രാവാക്യം വിളിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുസ്ലിം യൂത്ത് ലീഗ് മൂത്തേടം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ. സഫീറലിയുടെ പരാതിയിലാണ് എടക്കര പോലീസ് കേസെടുത്തത്. ഡി വൈ എഫ് ഐ മൂത്തേടം അങ്ങാടിയില്‍ നടത്തിയ പ്രകടനം വിവാദമായിരുന്നു.

കണ്ണൂരില്‍ അരിയില്‍ ഷുക്കൂറിനെ അരിഞ്ഞുവീഴ്ത്തിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ലെന്നും തുരുമ്പെടുത്തിട്ടില്ലെന്നുമുള്ള മുദ്രാവാക്യമാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വിളിച്ചത്. പ്രദേശത്തെ ഒരു വാട്സ്ആപ്പ് കൂട്ടായ്മയിലെ ചര്‍ച്ചയില്‍ ഡി വൈ എഫ് ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്പോര് 17-ാം തീയതി സംഘര്‍ഷത്തിലെത്തിയിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് 18ന് നടത്തിയ പ്രകടനത്തിലാണ് പ്രകോപന മുദ്രാവാക്യം ഉയര്‍ത്തിയത്.

ഇതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും വന്‍ വിവാദത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.

'ഷുക്കൂറിനെ അരിഞ്ഞ വാള്‍ തുരുമ്പെടുത്തിട്ടില്ല'; പ്രകോപന മുദ്രാവാക്യം വിളിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു


Keywords:  Kerala, news, Top-Headlines, case, Police, Youth League, DYFI, Trending, Controversial march: Case registered against DYFI activists
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia