സംസ്ഥാനത്ത് 84 പേര്‍ക്ക് കൂടി കോവിഡ്; 18 പേര്‍ കാസര്‍കോട്ട്
May 28, 2020, 17:02 IST
തിരുവനന്തപുരം: (www.kasargodvartha.com 28.05.2020) സംസ്ഥാനത്ത് വ്യാഴാഴ്ച 84 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 18 പേര്‍ കാസര്‍കോട്ടാണ്. 84 പേരില്‍ അഞ്ചു പേരൊഴികെ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. 31 പേര്‍ വിദേശത്തുനിന്നും 48 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. തെലങ്കാന സ്വദേശിയായ ഒരാള്‍ തിരുവനന്തപുരത്ത് മരിച്ചു. 3 പേര്‍ക്കാണു നെഗറ്റീവ് ആയത്.
പാലക്കാട് -16, കണ്ണൂര്‍ -10, മലപ്പുറം -8, തിരുവനന്തപുരം -7, തൃശൂര്‍ -7, കോഴിക്കോട് -6, പത്തനംതിട്ട -6, കോട്ടയം -3, കൊല്ലം, ഇടുക്കി ആലപ്പുഴ ഒന്നും വീതം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോസിറ്റീവ് കേസുകള്‍. രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ അഞ്ചു പേര്‍ക്ക് രോഗം വന്നു.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1088 ആയി. 526 പേര്‍ ചികിത്സയിലുണ്ട്. 115297 പേര്‍ നിരീക്ഷണത്തിലുണ്ട്. 114305 പേര്‍ വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും നിരീക്ഷണത്തിലാണ്. 992 പേര്‍ ആശുപത്രികളില്‍ നീരീക്ഷണത്തിലുണ്ട്. വ്യാഴാഴ്ച 210 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 60685 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. 58460 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
Keywords: Kasaragod, Kerala, news, Top-Headlines, COVID-19, Trending, CM on Covid Positive reports Kerala
< !- START disable copy paste -->