മാസ്‌ക് ധരിക്കാത്ത 338 പേര്‍ക്കെതിരെ കേസ്
Aug 5, 2020, 15:48 IST
കാസര്‍കോട്: (www.kasargodvartha.com 05.08.2020) മാസ്‌ക് ധരിക്കാത്തതിന് ആഗസ്റ്റ് നാലിന് ജില്ലയില്‍ 338 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 17808 ആയി. ലോക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ആഗസ്റ്റ് നാലിന് 19 പേരെ അറസ്റ്റ് ചെയ്തു.
കാസര്‍കോട് (1), വിദ്യാനഗര്‍ (1), ആദൂര്‍ (1), മേല്‍പ്പറമ്പ (1), ഹോസ്ദുര്‍ഗ് (2), ചന്തേര (1), ചിറ്റാരിക്കാല്‍ (1) എന്നീ സ്റ്റേഷനുകളിലായി എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു വാഹനം കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3343 ആയി. വിവിധ കേസുകളിലായി 4493 പേരെ അറസ്റ്റ് ചെയ്തു. 1319 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, Kerala, News, COVID-19, Police, Case, Mask, Trending, Case against 338 for not wearing Mask







