തദ്ദേശ തെരെഞ്ഞടുപ്പിൽ യു ഡി എഫിന് കനത്ത തിരിച്ചടിയാകും: ബി ജെ പി നേതാവ് സി കെ പത്മനാഭൻ
Dec 2, 2020, 17:58 IST
കാസർകോട്: (www.kasargodvartha.com 02.12.2020) വരാൻപോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫ് മുന്നണിക്ക് കനത്ത തിരിച്ചടിയായിരിക്കും ലഭിക്കുകയെന്ന് ബി ജെ പി ദേശീയ സമിതി അംഗം സി കെ പത്മനാഭൻ പറഞ്ഞു. അഴിമതിയുടെ പേരിൽ രണ്ട് ലീഗ് എം എൽ എമാർ ജയിലിലാണ്. അധികം താമസിക്കാതെ കോൺഗ്രസിന്റെയും പ്രമുഖ നേതാക്കളായ എം എൽ എ മാർ ജയിലിൽ പോകേണ്ടിവരും. അതിന്റെ പ്രതിഫലനമായിരിക്കും തിരഞ്ഞെടുപ്പിൽ കാണുക. ഇടത്- വലത് മുന്നണികളിലും ലീഗിലുംപെട്ട സാധാരണക്കാരായ പാർട്ടിക്കാരെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും സി കെ പത്മനാഭൻ പറഞ്ഞു.
പെരിയ ഇരട്ട കൊലപാതക കേസിൽ സുപ്രീം കോടതിയുടെ വിധി പിണറായി സർക്കാരിനുള്ള തിരിച്ചടിയാണ്. പല സ്ഥലങ്ങളിലും ഇടത്-വലതു മുന്നണികൾ ഒറ്റക്കെട്ടായി എൻ ഡി എ മുന്നണിയെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ശ്രമിക്കുകയാണ്. എന്നാൽ ഇതെല്ലാം എൻ ഡി എ മുന്നണി അതിജീവിക്കുമെന്നും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻ ഡി എ വ്യക്തമായ ആധിപത്യം പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: Kerala, News, Kasaragod, Press meet, BJP, Congress, Politics, Top-Headlines, Trending, Election, Local-Body-Election-2020, BJP leader CK Padmanabhan says UDF will suffer heavy setback in local body elections.