city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

DYFI | മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സുധാകരനെയും സതീശനെയും പ്രതി ചേര്‍ക്കണമെന്ന് ഡി വൈ എഫ് ഐ

കണ്ണൂര്‍: (www.kasargodvartha.com) മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെയും ഗൂഢാലോചനക്കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രടറി വി കെ സനോജ് ആവശ്യപ്പെട്ടു.

DYFI | മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സുധാകരനെയും സതീശനെയും പ്രതി ചേര്‍ക്കണമെന്ന് ഡി വൈ എഫ് ഐ

കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്‌ഐ ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. അത് കൂടാതെ കോടതിയില്‍ സ്വകാര്യ അന്യായവും ഫയല്‍ ചെയ്തിട്ടുണ്ട്. നിയമപരമായി ഇത് മുന്നോട്ട് കൊണ്ടുപോകുമെന്നും സനോജ് പറഞ്ഞു.

പൊലീസ് കൃത്യമായ അന്വേഷണം നടത്തിയാണ് വധശ്രമ ഗൂഢാലോചനക്കേസ് എടുത്തിട്ടുള്ളത്. യൂത് കോണ്‍ഗ്രസ് ഗുണ്ടകളെ വിമാനത്തില്‍ കയറ്റിയതിന് പിന്നില്‍ ഇരുവര്‍ക്കും പങ്കുണ്ട്. കണ്ണൂര്‍ ഡിസിസി ഓഫിസില്‍ നിന്നാണ് ടികറ്റ് ബുക് ചെയ്ത് കൊടുത്തത്.

വാട്‌സ് ആപ് ചാറ്റ് പുറത്തുവന്നിട്ടും അവര്‍ നിഷേധിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വം ഈ ക്രിമിനലുകളെ തള്ളിപ്പറയാന്‍ തയാറായിട്ടില്ല. ഇവരുടെ അറിവോടെയാണ് വധശ്രമം നടന്നതെന്ന് ഇതിലൂടെ വ്യക്തമാണ്.

സര്‍കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം. മുഖ്യമന്ത്രിയെ അപായപ്പെടുത്തുക എന്നതായിരുന്നു യൂത് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും സനോജ് പറഞ്ഞു.

Keywords: Assassination attempt on Chief Minister in flight; VD Satheesan and K Sudhakaran should be booked in conspiracy case: DYFI, Kannur, News, Politics, Trending, Top-Headlines, DYFI, Press meet, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia