കാസര്‍കോട്ട് ഇതുവരെ കോവിഡ് ഭേദമായത് 73 പേര്‍ക്ക്; ഇപ്പോള്‍ ചികിത്സയിലുള്ളത് 93 പേര്‍; രണ്ടു ദിവസമായി പുതിയ കേസുകളില്ലാത്തത് ജനങ്ങളില്‍ ഏറെ ആശ്വാസമേകി
Apr 13, 2020, 23:07 IST
കാസര്‍കോട്: (www.kasargodvartha.com 13.04.2020) കാസര്‍കോട്ട് ഇതുവരെ കോവിഡ് ഭേദമായത് 73 പേര്‍ക്ക്. 93 പേരാണ് ചികിത്സയിലുള്ളത്. രണ്ടു ദിവസമായി പുതിയ കേസുകളില്ലാത്തത് ജനങ്ങളില്‍ ആശ്വാസമേകി. 10056 പേര്‍ നീരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ വീടുകളില്‍ 9840 പേരും ആശുപത്രികളില്‍ 216 പേരുമാണുള്ളത്.
ഇതുവരെ 2533 സാമ്പിളുകള്‍ പരിശോധനക്കയച്ചു. തിങ്കളാഴ്ച 106 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 1659 പേരുടെപരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇതില്‍ 540 പേരുടെ റിസള്‍ട്ട് ഇനി ലഭ്യമാകേണ്ടതുണ്ട്. തിങ്കളാഴ്ച ഒരാളെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
സമൂഹവ്യാപനംനീരിക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ 2371 വീടുകള്‍ സന്ദര്‍ശനം നടത്തുകയും 11446 പേരെ പരിശോധിക്കുകുയും ചെയ്തു. മറ്റു രോഗലക്ഷങ്ങള്‍ ഉള്ള ഒമ്പതു പേരെ ജനറല്‍ ആശുപത്രിയിലേക്കു അയച്ചിട്ടുമുണ്ട്. വീടുകളില്‍ നീരിക്ഷണത്തിലുള്ള 342 പേര്‍ നീരിക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Patient's, Treatment, Top-Headlines, Trending, 93 corona patients under treatment in Kasaragod