തിങ്കളാഴ്ച കാസര്‍കോടിന് അഭിമാന നിമിഷം; കോവിഡ് മുക്തരായ 19 പേരില്‍ 86 കാരിയും 4 വയസുഉള പേരക്കുട്ടിയും
Apr 20, 2020, 21:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.04.2020) തിങ്കളാഴ്ച കാസര്‍കോടിന് അഭിമാന നിമിഷം. കോവിഡ് മുക്തരായ 19 പേരില്‍ 86 കാരിയും നാല് വയസുള്ള പേരകുട്ടിയും ഉള്‍പ്പെട്ടതാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സന്തോഷത്തിന്റെ നിമിഷം സമ്മാനിച്ചത്. പല വിധ അസുഖങ്ങളുമായി ബുദ്ധിമുട്ടുന്ന 86 വയസായ വൃദ്ധ മാതാവും നാല് വയസായ പേരക്കുട്ടിയും സുഖമായി വീട്ടില്‍ തിരിച്ചെത്തിയതോടെ ഒരു കുടുംബത്തില്‍ നിന്നും പോസിറ്റീവായിരുന്ന ആറ് പേരില്‍ നാല് പേരും തിരിച്ചെത്തിയിരിക്കുകയാണ്.
കേരളം ലോകത്തിനു തന്നെ മാതൃകയാവുന്ന ഈ അവസരത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിമാനം നല്‍കുന്ന പ്രവര്‍ത്തനം തന്നെയാണ് ഉണ്ടായത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും 15 പേരും, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും രണ്ട് പേരും പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും രണ്ട് പേരും അടക്കം 19 പേരാണ് ചികിത്സ പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങിയത്.
Keywords: Kasaragod, Kerala, News, Man, COVID-19, Top-Headlines, Trending, 86 year old and 4 year old cured covid in Kasaragod