കാസര്‍കോട്ട് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കം വഴി; 7 പേരുടെ ഫലം നെഗറ്റീവായി
Jun 2, 2020, 18:27 IST
കാസര്‍കോട്: (www.kasargodvartha.com 02.06.2020) ജില്ലയില്‍ ചൊവ്വാഴ്ച കോവിഡ് പോസിറ്റീവായത് സമ്പര്‍ക്കം വഴി ഒരാള്‍ക്കും മഹാരാഷ്ട്രയില്‍ നിന്ന് നാലുപേര്‍ക്കും കുവൈത്തില്‍ നിന്ന് വന്ന മൂന്നു പേര്‍ക്കും ചെന്നൈയില്‍ നിന്ന് വന്ന ഒരാള്‍ക്കുമാണ്. മഹാരാഷ്ട്രയില്‍ നിന്നും മെയ് 23 ന് ട്രെയിനില്‍ വന്ന 62 വയസുകാരനും മെയ് 24 ന് ബസില്‍ വന്ന 60 വയസുകാരനും, മെയ് 26 ന് ട്രാവലറില്‍ വന്ന 41 വയസുകാരനും, മെയ് 18 ന് ബസില്‍ വന്ന 32 വയസുകാരനും മെയ് 27 ന് കുവൈത്തില്‍ നിന്ന് വന്ന 43 വയസുകാരനും, മെയ് 30 ന് വന്ന 47 വയസുകാരനും ഇയാളുടെ ഏഴുവയസുള്ള മകനും, മെയ് 19 ന് ചെന്നൈയില്‍ നിന്ന് ബസില്‍ വന്ന 20 വയസുകാരനും, 28 വയസുള്ള യുവാവിന് സമ്പര്‍ക്കം വഴിയുമാണ് രോഗം സ്ഥിരീകരിച്ചത്.
ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ഏഴ് പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ നിന്ന് വന്ന് കോവിഡ് 19 സ്ഥിരീകരിച്ച ഏഴ് പേര്‍ക്കാണ് രോഗം ഭേദമായത്. വീടുകളില്‍ 3221 പേരും ആശുപത്രികളില്‍ 655 പേരുമുള്‍പ്പെടെ 3876 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. 461 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 13 പേരെ പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 7 patients cure covid in Kasaragod