കാസർകോട്ട് ഞായറാഴ്ച 51 പേർക്ക് കോവിഡ് രോഗ മുക്തി; 10 പേർ കാഞ്ഞങ്ങാട് നിന്നുള്ളവർ
Aug 23, 2020, 18:43 IST
കാസർകോട്: (www.kasargodvartha.com 23.08.2020) ജില്ലയിൽ ഞായറാഴ്ച 51 പേര് കോവിഡ് രോഗ മുക്തി നേടി. ഇതിൽ 10 പേർ കാഞ്ഞങ്ങാട്ടിൽ നിന്നുള്ളവരും 5 പേർ തൃക്കരിപ്പൂരിൽ നിന്നുള്ളവരുമാണ്. 3976 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 510 പേര്‍ വിദേശത്ത് നിന്നെത്തിയവരും 363 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 2889 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 30 ആയി.
കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
കാഞ്ഞങ്ങാട്- 10
കാറഡുക്ക- രണ്ട്
പിലിക്കോട്- രണ്ട്
പുത്തിഗെ- ഇന്ന്
ഉദുമ- അഞ്ച്
പള്ളിക്കര- ഒന്ന്
തൃക്കരിപ്പൂര്‍- അഞ്ച്
മഞ്ചേശ്വരം- മൂന്ന്
വലിയപറമ്പ- രണ്ട്
മടിക്കൈ- നാല്
കുമ്പള- ഒന്ന്
അജാനൂര്‍- രണ്ട്
ബേഡഡുക്ക- ഒന്ന്
മധൂര്‍- ഒന്ന്
കാസര്‍കോട്- മൂന്ന്
മംഗല്‍പാടി- രണ്ട്
വെസ്റ്റ് എളേരി- ഒന്ന്
ചെറുവത്തൂര്‍- രണ്ട്
കുറ്റിക്കോല്‍- ഒന്ന്
ചെമ്മനാട്- ഒന്ന്
നീലേശ്വരം- ഒന്ന്
Keywords: News, Kerala, Kasaragod, COVID19, Trending, Report, Test, 51 COVID negative in Kasargod