city-gold-ad-for-blogger

വിദ്യാര്‍ഥി ഓടിച്ച കാര്‍ പാഞ്ഞുകയറി 4 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; പിതാവ് അറസ്റ്റില്‍

ഹൈദരാബാദ്: (www.kasargodvartha.com 31.01.2022) വിദ്യാര്‍ഥി ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകള്‍ മരിച്ചു. ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയിലെ കരിംനഗറില്‍ ഞായറാഴ്ചയാണ് സംഭവം. കുടിലുകള്‍ ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍ ഡ്രൈനേജ് കനാലിലേക്ക് വീണു.

മൂന്ന് സ്ത്രീകള്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. വാഹനം ഓടിച്ചയാള്‍ അപകടം നടന്ന ഉടന്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.

വിദ്യാര്‍ഥി ഓടിച്ച കാര്‍ പാഞ്ഞുകയറി 4 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; പിതാവ് അറസ്റ്റില്‍

സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി കാറ് ഓടിക്കുന്ന വിവരം ബിസിനസുകാരനായ പിതാവിന് അറിവുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും ഇയാള്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തുമെന്നും പൊലീസ് പറഞ്ഞു. 

Keywords: News, National, Top-Headlines, Crime, Accident, Car, Student, Police, Father, Arrest, Trending, 4 Dead After Minor Runs Car Over People Sitting On Footpath In Telangana.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia