കാസര്‍കോട്ട് തിങ്കളാഴ്ച 303 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
കാസർകോട്: (www.kasargodvartha.com 19.10.2020) ജില്ലയിൽ തിങ്കളാഴ്ച 303 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 3698 പേരും സ്ഥാപനങ്ങളില്‍ 908 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4606 പേരാണ്. പുതിയതായി 72 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 218 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.
ആകെ അയച്ച സാമ്പിളുകളുടെ എണ്ണം 116339 ( ആര് ടി പി സി ആര്45559, ആന്റിജന്‍69250, ആന്റിബോഡി 940, ട്രൂനാറ്റ് 340) ആണ്. 110 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 335 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 251 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 228 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
തിങ്കളാഴ്ച കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 27
ബളാല്‍-6
ബദിയഡുക്ക-14
ചെമ്മനാട്-21
ചെങ്കള-21
ചെറുവത്തൂര്‍-10
ദേലംപാടി-1
ഈസ്റ്റ് എളേരി-2
എന്മകജെ-2
കള്ളാര്‍-2
കാഞ്ഞങ്ങാട്-44
കാറഡുക്ക-3
കാസര്‍കോട്-18
കിനാനൂര്‍ കരിന്തളം-2
കോടോംബേളൂര്‍-5
കുംബഡാജെ-1
കുമ്പള-6
കുറ്റിക്കോല്‍-1
മധൂര്‍-8
മടിക്കൈ-11
മംഗല്പാടി-7
മഞ്ചേശ്വരം-1
മൊഗ്രാല്‍പുത്തൂര്‍-10
മുളിയാര്‍-2
നീലേശ്വരം-19
പടന്ന-11
പള്ളിക്കര-7
പനത്തടി-4
പിലിക്കോട്-3
പുല്ലൂര്‍പെരിയ-8
തൃക്കരിപ്പൂര്‍-8
വലിയപറമ്പ-14
വെസ്റ്റ് എളേരി-3
ഇതരജില്ല
കുതിയത്തോട്-1
Keywords: Kasaragod, Kerala, News, COVID-19, Case, Report, Patient's, Trending, 303 Covid negative cases in kasaragod