ചെമ്മനാട് പഞ്ചായത്തിലെ 30 പേർക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു; അജാനൂരിലെ 19 പേർക്കും രോഗം
Aug 29, 2020, 18:37 IST
കാസർകോട്: (www.kasargodvartha.com 29.08.2020) ശനിയാഴ്ച ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ ചെമ്മനാട് പഞ്ചായത്തിലെ 30 പേർക്കും അജാനൂരിലെ 19 പേർക്കും രോഗം. വീടുകളില്‍ 4773 പേരും സ്ഥാപനങ്ങളില്‍ 1025 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5598 പേരാണ്. പുതിയതായി 449 പേരെ കൂടി നിരീക്ഷണത്തിലാക്കി.
സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1068 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 798 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 335 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 176 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 214 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
പള്ളിക്കര - 9
അജാനൂര്‍ - 19
മടിക്കൈ - 1
മുളിയാര്‍ -6
കാസര്‍കോട് -12
ചെങ്കള - 6
മൊഗ്രാല്‍പുത്തൂര്‍ - 2
മധൂര്‍ - 18
കുമ്പള - 12
ഉദുമ - 1
ചെമ്മനാട് - 30
മംഗല്‍പാടി - 5
പുത്തിഗെ - 2
ബദിയഡുക്ക - 3
കാഞ്ഞങ്ങാട് - 12
എന്‍മകജെ - 1
കയ്യൂര്‍ ചീമേനി - 4
മഞ്ചേശ്വരം -2
കുറ്റിക്കോല്‍ -1
കിനാനൂര്‍ കരിന്തളം - 2
കള്ളാര്‍ - 4
ചെറുവത്തൂര്‍ - 2
വലിയപറമ്പ - 6
തൃക്കരിപ്പൂര്‍ - 3
പിലിക്കോട് -1
കോടോംബേളൂര്‍ - 10
പൈവളിഗെ - 1
പടന്ന -14
ദേലംപാടി - 5
നീലേശ്വരം -2
ഇതര ജില്ലകള്‍
കടന്നപ്പള്ളി - 1
ചപ്പാരപ്പടവ് -1
Keywords: News, Kerala, Kasaragod, COVID19, Test, Trending, Report, House, 30 COVID cases at Chemand panchayath on Saturday