city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് 170 പേര്‍ക്ക് കോവിഡ് മുക്തി

കാസര്‍കോട്: (www.kasargodvartha.com 05.10.2020) കാസര്‍കോട് തിങ്കളാഴ്ച 170 പേര്‍ക്ക് കോവിഡ് മുക്തി. 8904 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4588 പേര്‍. വീടുകളില്‍ 3260 പേരും സ്ഥാപനങ്ങളില്‍ 1328 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4588 പേരാണ്. പുതിയതായി  299 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 275 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 165 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 257 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 282 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 194 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കാസര്‍കോട് 170 പേര്‍ക്ക് കോവിഡ് മുക്തി


ഇന്ന് കോവിഡ് നെഗറ്റീവായവരുടെ വരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

ചെമ്മനാട് 8
കാസര്‍കോട് 10
കുമ്പള 7
എന്‍മകജെ 2
ചെങ്കള 19
മൊഗ്രാല്‍ പൂത്തൂര്‍ 5
മുളിയാര്‍ 3
നീലേശ്വരം 10
അജാനൂര്‍ 9
ഉദുമ 2
പൈവളിഗ 1
പളളിക്കര 4
കാഞ്ഞങ്ങാട് 13
കയ്യൂര്‍ ചീമേനി  12
വലിയപ്പറമ്പ 4
പടന്ന 4
ചെറുവത്തൂര്‍ 10
ഈസ്റ്റ് എളേരി 3
മഞ്ചേശ്വരം 4
മീഞ്ച 1
മധൂര്‍ 3
 ബളാര്‍ 2
മംഗല്‍പാടി 4
ബേഡഡുക്ക 8
മടിക്കൈ 5
കോടോം ബേളൂര്‍ 1
തൃക്കരിപ്പൂര്‍ 3
പുത്തിഗെ 2
കിനാനൂര്‍ കരിന്തളം 3
പിലിക്കോട് 1
പുല്ലൂര്‍ പെരിയ 3
കളളാര്‍ 2
വെസ്റ്റ് എളേരി 1
കാറഡുക്ക 1


Keywords: Kasaragod, Kerala, News, COVID-19, Case, Trending, 170 Covid negative in kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia