city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ 17 പേർ കാഞ്ഞങ്ങാട് നിന്നുള്ളവർ

കാസർകോട്: (www.kasargodvartha.com 20.08.2020) ജില്ലയിൽ വ്യാഴാഴ്ച
കോവിഡ് സ്ഥിരീകരിച്ചവരിൽ 17 പേർ കാഞ്ഞങ്ങാട് നിന്നുള്ളവർ. കാസർകോട് നിന്നുള്ള 13 പേർക്കും രോഗം. ഇതോടെ
വീടുകളില്‍  3729 പേരും സ്ഥാപനങ്ങളില്‍ 1207 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4936 പേരാണ്. പുതിയതായി 220 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 909 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു.  

610 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 403 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 183 പേരെ  ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 94 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കാസർകോട്ട് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ 17 പേർ കാഞ്ഞങ്ങാട് നിന്നുള്ളവർ



തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 
ഉദുമ - അഞ്ച്
ചെമ്മനാട് - നാല്
കാസര്‍കോട്- 13
മധൂര്‍ - നാല്
കയ്യൂര്‍ ചീമേനി- മൂന്ന്
മീഞ്ച - മൂന്ന്
കുംമ്പഡാജെ - മൂന്ന്
കുമ്പള - ഒന്ന്

മഞ്ചേശ്വരം - ഒന്ന്
മംഗല്‍പാടി - ഒന്ന്
ചെറുവത്തൂര്‍ - ഒന്ന്
പുത്തിഗെ - ഒന്ന്
പുല്ലൂര്‍ പെരിയ - ഒമ്പത്
തൃക്കരിപ്പൂര്‍ - ഒന്ന്
നീലേശ്വരം - 10
കാഞ്ഞങ്ങാട് - 17
പളളിക്കര - ഒന്ന്
മടിക്കൈ - മൂന്ന്
പിലിക്കോട് - രണ്ട്
കിനാനൂര്‍ കരിന്തളം - ഒന്ന്
കോടോം ബേളൂര്‍ - ഒന്ന്
ബദിയഡുക്ക- ഒന്ന്
മുളിയാര്‍- ഒന്ന് മറ്റു ജില്ലകൾ വെങ്ങാന്നൂര്‍ - (തിരുവനന്തപുരം) ഒന്ന് കൂരപ്പാറ (കോട്ടയം - ) ഒന്ന് കതിരൂര്‍ - ഒന്ന് (കണ്ണൂർ)
കാങ്കോല്‍ ആലപടമ്പ) - ഒന്ന് (കണ്ണൂർ)


Keywords: Kasaragod, Kerala, News, COVID-19, Trending, Top-Headlines, 17 poisitve COVID cases in Kanhangad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia