കാസർകോട്ട് 117 പേർക്ക് കോവിഡ് നെഗറ്റീവ്; അജാനൂർ തൃക്കരിപ്പൂർ പഞ്ചായത്തുകളിൽ 13 പേർക്ക് രോഗം ഭേദമായി
Aug 30, 2020, 19:22 IST
കാസർകോട്: (www.kasargodvartha.com 30.08.2020) ജില്ലയിൽ ഞായറാഴ്ച 117 പേർക്ക് കോവിഡ് നെഗറ്റീവായി. അജാനൂർ തൃക്കരിപ്പൂർ പഞ്ചായത്തുകളിൽ 13 പേർക്ക് രോഗം ഭേദമായി. 5039 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 550 പേര്‍ വിദേശത്ത് നിന്നെത്തിയവരും 399 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4090 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3570 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 38 ആയി.
അജാനൂർ, തൃക്കരിപ്പൂരിൽ നിന്ന് 13 പേർ വീതം, കാഞ്ഞങ്ങാട് നിന്ന് 11 പേർ, പള്ളിക്കരയിൽ നിന്ന് 10 പേർ, ചെമ്മനാട് നിന്ന് ഒമ്പത് പേർ, മടിക്കൈയിൽ നിന്ന് ഏഴ് പേർ, ചെറുവത്തൂർ, മഞ്ചേശ്വരം, നീലേശ്വരത്ത് നിന്ന് ആറ് പേർ വീതം, കാസർകോട് നിന്ന് അഞ്ച് പേർ, കള്ളാർ, കുറ്റിക്കോൽ നിന്ന് നാല് പേർ വീതം, പിലിക്കോട്, പുല്ലൂർ-പെരിയയിൽ നിന്ന് മൂന്ന് പേർ വീതം, കുമ്പള, പനത്തടി, പടന്ന രണ്ടു പേർ വീതം, എൻമകജെ, കാങ്കോൽ (കണ്ണൂർ ജില്ല ), കയ്യൂർ-ചീമേനി, കിനാനൂർ- കരിന്തളം, കൂരപ്പാറ (കോട്ടയം ജില്ല), മധൂർ, മംഗൽപ്പാടി, മുളിയാർ, പൈവളിഗെ, പുത്തിഗെ, വലിയ പറമ്പ ഒന്നു പേർ വീതം എന്നിങ്ങനെയാണ് പഞ്ചായത്തടിസ്ഥാനത്തിലുള്ള രോഗവിമുക്തരുടെ കണക്ക്.
Keywords: Kasaragod, Kerala, News, District, COVID-19, Trending, 117 COVID negative cases at Kasaragod







