കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മറ്റൊരു കാസര്‍കോട് സ്വദേശി കൂടി മരണപ്പെട്ടു
Aug 10, 2020, 21:22 IST
കാസര്‍കോട്: (www.kasargodvartha.com 10.08.2020) കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മറ്റൊരു കാസര്‍കോട് സ്വദേശി കൂടി മരണപ്പെട്ടു. മഞ്ചേശ്വരം പഞ്ചായത്ത് പരിധിയിലെ പി കെ അബ്ബാസ് (55) ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
ശ്വാസതടസം കാരണം കഴിഞ്ഞയാഴ്ചയാണ് അബ്ബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കുടുംബക്കാരും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്.
ഭാര്യ: ആഇശ. മക്കള്‍: റൈഹാന, നൂറ, ജാബിര്‍, സാഹിദ്. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കും.
Keywords: News, Kerala, Kasaragod, COVID19, Death, Test, Report, Trending, 1 More COVID Death in Kasaragod