സമ്പര്‍ക്കത്തിലൂടെ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളുള്‍പ്പെടെ 7 പേര്‍ക്ക് കോവിഡ്
Aug 3, 2020, 21:32 IST
നാസര്‍ കൊട്ടിലങ്ങാട്
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.08.2020) അജാനൂര്‍ പഞ്ചായത്ത് പരിധിയില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച സ്ത്രീയുടെ കുടുംബത്തില്‍ ഏഴു പേര്‍ക്ക് കൂടി പോസിറ്റീവ്. സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടിലേക്ക് വന്ന ഇവര്‍ക്ക് അസ്വസ്ഥത തോന്നുകയും തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ടെസ്റ്റിന് വിധേയമാക്കുകയും ചെയ്തപ്പോള്‍ റിസള്‍ട്ട് പോസ്റ്റീവായിരുന്നു.
ഇതേത്തുടര്‍ന്ന് ടെസ്റ്റിന് വിധേയമായ കുടുംബത്തിലെ പതിനെട്ട് പേരില്‍ രണ്ടു കുട്ടികളുള്‍പ്പെടെ ഏഴു പേരുടെ ഫലം പോസറ്റീവ് ആയി കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.
Keywords: Kanhangad, Kasaragod, News, Kerala, COVID19, Positive, Family, Covid to 7 people in a family