സംസ്ഥാനത്ത് 2397 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 198 പേര്‍
Aug 29, 2020, 18:18 IST
തിരുവനന്തപുരം: (www.kasargodvartha.com 29.08.2020) സംസ്ഥാനത്ത് ശനിയാഴ്ച 2397 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 379 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 234 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കാസർകോട് ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കുമാണ് ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2225 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 591 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 104 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 89 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 236 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 120 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 148 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 74 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 372 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 131 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 38 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 94 പേരുടെയും, കാസർകോട് ജില്ലയില്‍ നിന്നുള്ള 45 പേരുടെയും പരിശോധനാ ഫലമാണ് ശനിയാഴ്ച നെഗറ്റിവായത്. ഇതോടെ 23,277 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,083 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: Kerala, News, Kasaragod, COVID, Corona, Virus, Disease, Patient, Death, Trending, COVID updates Kerala.