സംസ്ഥാനത്ത് 2154 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 159 പേര്‍
Aug 30, 2020, 17:59 IST
തിരുവനന്തപുരം: (www.kasargodvartha.com 30.08.2020) സംസ്ഥാനത്ത് ഞായറാഴ്ച 2154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും,മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കാസർകോട് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 45 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 161 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 132 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 258 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 72 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 182 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 115 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 64 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 328 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 110 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 22 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 113 പേരുടെയും, കാസർകോട് ജില്ലയില്‍ നിന്നുള്ള 111 പേരുടെയും പരിശോധനാ ഫലമാണ് ഞായറാഴ്ച നെഗറ്റിവായത്. ഇതോടെ 23,658 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,849 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: Thiruvananthapuram, Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, COVID updates Kerala