യു ഡി എഫ് ഭരണ സമിതിക്കെതിരെ വലിയപറമ്പില്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ ഉപവാസം
Oct 4, 2011, 19:39 IST
തൃക്കരിപ്പൂര്‍: യു ഡി എഫ് ഭരണ സമിതിക്കെതിരെ വലിയപറമ്പില്‍ കോണ്‍ഗ്രസ്സ് നേതാവിന്റെ ഉപവാസം. പഞ്ചായത്തിലെ പ്രധാന കടവായ ആയിറ്റി- വലിയപറമ്പ കടവില്‍ തോണി സര്‍വ്വീസ് പൂര്‍ണ്ണമായും നിലച്ചതില്‍ പ്രതിഷേധിച്ചാണ് വലിയപറമ്പ് മണ്ഡലം കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതല്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഉപവാസ സമരം നടത്തിയത്. പഞ്ചായത്ത് ഭരണ സമിതിയിലെ രണ്ടാം കക്ഷിയായ മുസ്ലീം ലീഗിന്റെ പൂര്‍ണ്ണ പിന്തുണ5േയാടെ നടന്ന ഉപവാസത്തില്‍ എം എസ് എഫ് മുന്‍ ജില്ലാ ട്രഷര്‍ ആയിരുന്ന സെയ്ത് അടക്കം പതിനഞ്ചോളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ഉപവാസം വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്.
വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി ലീഗ് കോണ്ഗ്രസ്സിനുമേല് സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെങ്കിലും നടന്നില്ല. ഇതിന്റെ പ്രതികാരമായാണ് കോണ്‍ഗ്രസ്സിന്റെ വനിതാ പ്രസിഡന്റിനെതിരെയുള്ള കോണ്‍ഗ്രസ്സ് നേതാവിന്റെ സമരത്തിന് ലീഗ് നേതൃത്വം പച്ചക്കൊടി കാട്ടിയതെന്നാണ് ജന സംസാരം. എന്നാല്‍ യു ഡി എഫ് പഞ്ചായത്ത് ഭരണ സമിതിയുടെ ദീര്‍ഘ വീഷണമില്ലായ്മ മൂലം ചൊവ്വാഴ്ചയും തോണി സര്‍വ്വീസ് പുരാരംഭിക്കാന്‍ കഴിഞ്ഞില്ല. ജനങ്ങള്‍ മണിക്കൂറുകളോളം കാത്തിരുന്ന് ജല ഗതാഗത ബോട്ടിനെ ആശ്രയിച്ചാണ് യാത്ര ചെയ്തത്.

Keywords: Kasaragod, UDF, Congress, Valiyaparamba, Trikaripur.