കാഞ്ഞങ്ങാട് നഗരസഭ ജീവനക്കാരുടെ പരിശോധന ഫലം നെഗറ്റീവ്; നഗരസഭ ഭാഗീകമായി പ്രവർത്തിക്കും
Aug 26, 2020, 21:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.08.2020) കഴിഞ്ഞ ദിവസം രണ്ട് ജീവനക്കാർക്ക് കോവിഡ് സ്ഥീരികരിച്ചതിനെ തുടർന്ന് ജനപ്രതിനിധികൾക്കും ജീവനക്കാർക്കുമായി നടത്തിയ ആൻ്റിജൻ ടെസ്റ്റ് ഫലം നെഗറ്റിവ്. ഇതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി അടച്ചിട്ടിരുന്ന നഗരസഭ കാര്യാലയം പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതെ കർശന നിയന്ത്രണങ്ങളോടെ ഭാഗികമായി പ്രവർത്തിക്കുമെന്ന് നഗരസഭ ചെയർമാൻ വി വി രമേശനും സെക്രട്ടറി എം കെ ഗിരീഷും അറിയിച്ചു.
Keywords: Kanhangad, Kasaragod, News, COVID19, Test, Report, Case, Negative, Municipality, Kanhangad Municipal Corporation employees' test results negative; The corporation will function in part