ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായില്ല; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
Jun 2, 2020, 10:34 IST
മലപ്പുറം: (www.kasargodvartha.com 02.06.2020) ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാത്തതില്‍ വിഷമത്തിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വളാഞ്ചേരി മാങ്കേരി സ്വദേശി ബാലകൃഷ്ണന്റെ മകള്‍ ദേവികയെ (15) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിച്ചിട്ടും പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം മകള്‍ പങ്കുവച്ചിരുന്നു.
വീട്ടിലെ ടിവി പ്രവര്‍ത്തിക്കാത്തതും സ്മാര്‍ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നു. പഠനം തടസപ്പെടുമോയെന്ന ആശങ്ക ദേവികയക്ക് ഉണ്ടായിരുന്നതായും മാതാപിതാക്കള്‍ പറയുന്നു. ഇതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
Keywords: Kerala, news, Top-Headlines, Trending, suicide, Student, Student commits suicide
< !- START disable copy paste -->