Controversy | കാഞ്ഞങ്ങാട്ട് ഡിവൈഎഫ്ഐയുടെയും യൂത് കോണ്‍ഗ്രസിന്റെയും ഷെഡുകള്‍ക്ക് പിന്നാലെ അയോധ്യ ക്ഷേത്ര പ്രചാരണ ബോര്‍ഡുമായി യുവമോര്‍ച! ബോര്‍ഡുകള്‍ മാറ്റാന്‍ മുസ്ലിം ലീഗ് ഹൈകോടതിയിലേക്ക്; പൊളിച്ചു നീക്കാന്‍ ഉത്തരവിടണമെന്ന് കാണിച്ച് നഗരസഭാ സെക്രടറി കലക്ടറെ സമീപിച്ചു
Jan 5, 2024, 16:47 IST
കാഞ്ഞങ്ങാട്: (KasargodVartha) തിരക്കേറിയ കാഞ്ഞങ്ങാട് നഗര മധ്യത്തില്‍ ഡിവൈഎഫ്ഐയുടെയും യൂത് കോണ്‍ഗ്രസിന്റെയും ഷെഡുകള്‍ക്ക് പിന്നാലെ അയോധ്യ ക്ഷേത്ര പ്രചാരണ ബോര്‍ഡുമായി യുവമോര്‍ചയും രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് യുവമോര്‍ച അയോധ്യാ ബോര്‍ഡ് സ്ഥാപിച്ചത്. അതേസമയം നഗരമധ്യത്തിലെ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. നേതാക്കള്‍ തന്നെയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
< !- START disable copy paste -->
കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിന് മുന്നിലാണ് മൂന്ന് പാര്‍ടികളുടെ യുവജന സംഘടനകള്‍ പ്രചാരണ ഷെഡുകളും ബോര്‍ഡും സ്ഥാപിച്ച് 'യുദ്ധം' തുടങ്ങിയിരിക്കുന്നത്. മനുഷ്യ ചങ്ങലയുടെ പ്രചരണാര്‍ഥം ഡിവൈഎഫ്ഐ ആണ് ആദ്യം പ്രതീകാത്മക വായനശാല റോഡില്‍ സ്ഥാപിച്ചത്. ഇത് വിവാദമായതോടെ യൂത് കോണ്‍ഗ്രസ്, യൂത് ലീഗ്, യുവമോര്‍ച നേതൃത്വങ്ങള്‍ പരാതിയുമായി രംഗത്ത് വരികയും നഗരസഭാ സെക്രടറിക്ക് പരാതി നല്‍കുകയും ചെയ്തു.
വിവാദ വിഷയമായതിനാല്‍ നഗരസഭാ സെക്രടറി ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ക്ക് റിപോർട് നല്‍കിയിരിക്കുകയാണ്. ഷെഡുകള്‍ നീക്കാന്‍ ഉത്തരവിടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നഗരസഭ ഷെഡുകള്‍ പൊളിച്ചു നീക്കാന്‍ തയാറാകാതെ വന്നതോടെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ജനുവരി 26ന് റിപബ്ലിക് ദിനത്തില്‍ പാലക്കാട് വെച്ച് നടക്കുന്ന റാലിയുടെ പ്രചരണ ഷെഡും സ്ഥാപിച്ചു. രണ്ടുദിവസം കഴിഞ്ഞാണ് ഇപ്പോള്‍ യുവമോര്‍ചയും അയോധ്യ ക്ഷേത്രത്തിന്റെ പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

ജില്ലാ കലക്ടര്‍, പൊലീസ് മേധാവി, സബ് കലക്ടര്‍, നഗരസഭ സെക്രടറി ഉള്‍പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടിയുണ്ടാകാത്തതിനാല്‍ മുസ്ലിം ലീഗ് ഹൈകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. നഗരസഭയും റവന്യൂ വകുപ്പും സംയുക്തമായാണ് നടപടി സ്വീകരിക്കേണ്ടതെന്നും ആവശ്യപ്പെട്ടാല്‍ ശക്തമായ സുരക്ഷ നല്‍കുമെന്നുമാണ് പൊലീസിന്റെ നിലപാട്.