city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Youths arrested | മാരക മയക്കുമരുന്നായ എൽഎസ്‌ഡി സ്റ്റാംപും കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ; പിടിയിലായത് കാറിൽ സഞ്ചരിക്കുന്നതിനിടെ

ബേക്കൽ: (www.kasargodvartha.com) മാരകമയക്കുമരുന്നായ എൽഎസ്‌ഡി സ്റ്റാംപും 50 ഗ്രാം കഞ്ചാവുമായി കാറിൽ സഞ്ചരിക്കുന്നതിനിടെ മൂന്ന് യുവാക്കൾ അറസ്റ്റിൽ. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അരവിന്ദ് മുരളി (21), മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഖാദർ അസീം (23), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ്‌ യാസീൻ (20) എന്നിവരാണ് അറസ്റ്റിലായത്.
         
Youths arrested | മാരക മയക്കുമരുന്നായ എൽഎസ്‌ഡി സ്റ്റാംപും കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ; പിടിയിലായത് കാറിൽ സഞ്ചരിക്കുന്നതിനിടെ

മുഖ്യമന്ത്രി പിണറായി വിജയൻ ലഹരി വിമുക്ത സംസ്ഥാനം എന്ന ഉദ്ദേശത്തോടുകൂടി നടപ്പിലാക്കിവരുന്ന ആൻറി ഡ്രഗ് ക്യാംപയിൻ 'യോദ്ധാവി' നോട്‌ അനുബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന 'ക്ലീൻ കാസർകോട്' ഓപറേഷന്റെ ഭാഗമായി ബേക്കൽ ഡിവൈ എസ് പി, സികെ സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മയക്കുമരുന്ന് വേട്ട.

                    
Youths arrested | മാരക മയക്കുമരുന്നായ എൽഎസ്‌ഡി സ്റ്റാംപും കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ; പിടിയിലായത് കാറിൽ സഞ്ചരിക്കുന്നതിനിടെ

പട്രോളിങ് നടത്തുകയായിരുന്ന ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ യുപി, എസ്ഐ രജനീഷ് എം, ജൂനിയർ എസ്ഐ സാലിം കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുധീർ ബാബു, സനീഷ് കുമാർ, ഡ്രൈവർ സരീഷ് വിവി, സിവിൽ പൊലീസ് ഓഫീസർ എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്.

Keywords:  Bekal, News, Kasaragod, Top-Headlines, Arrested, Drugs, Car, Police Station, Police, Manjeshwaram, Pinarayi-Vijayan, Youths arrested with drugs in their car. 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia