Arrested | 4 കേസുകളിൽ പിടികിട്ടാപ്പുള്ളിയും ഒരു വാറന്റ് കേസിൽ പ്രതിയുമായ യുവാവ് അറസ്റ്റിൽ
Sep 8, 2023, 14:47 IST
കാസർകോട്: (www.kasargodvartha.com) കവർച്ച, അടിപിടി അടക്കം അഞ്ച് കേസുകളിൽ പ്രതിയായ യുവാവിനെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ സിയാദ് (28) ആണ് അറസ്റ്റിലായത്. യുവാവിനെ നാല് കേസുകളിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കേസിൽ അറസ്റ്റ് വാറന്റും നിലവിലുണ്ട്.
രണ്ട് കളവ് കേസുകളും മൂന്ന് അടിപിടി കേസുകളുമാണ് അബ്ദുൽ സിയാദിനെതിരെയുള്ളത്. ഒരു അടിപിടിയുമായി ബന്ധപ്പെട്ട് ഐപിസി 308 നിയമ പ്രകാരം നരഹത്യാ ശ്രമത്തിനാണ് ഇയാൾക്കതിരെ കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
വെള്ളിയാഴ്ച പുലർചെ എസ്ഐ വിഷ്‌ണു പ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗിരിരാജ്, നികേഷ്, സിപിഒ മാരായ അജയ് വിൻസൻ, സന്തോഷ്, സോണിയ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.