city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Youth Rescued | പുഴയിൽ അവശ നിലയിൽ യുവാവ്! ആളെ തിരിച്ചറിയാൻ നെട്ടോട്ടം; തുണയായി ഫേസ്‌ബുക് പോസ്റ്റ്; പാലക്കാട് സ്വദേശിക്ക് കാസർകോട്ടെ ഒരുകൂട്ടം സുമനസുകൾ രക്ഷകരായത് ഇങ്ങനെ

കാസർകോട്: (KasargodVartha) പുഴയിൽ അവശ നിലയിൽ കണ്ടെത്തിയ യുവാവിന് രക്ഷകരായി കാസർകോട്ടെ ഒരു കൂട്ടം സുമനസുകൾ. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചെമ്മനാട് ചന്ദ്രഗിരി പുഴയിലാണ് സംഭവം. പുഴയുടെ മധ്യത്തിൽ കൂടി ഒരു യുവാവ് നീന്തിവരുന്നത് പാലത്തിനടുത്തുണ്ടായിരുന്ന അൻവർ പാറ, സുഹൈൽ കൊവ്വൽ, അമീൻ അബ്ദുല്ല എന്നിവർ കാണുകയായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇവർ തോണിയിൽ യുവാവിന്റെ പിറകെ ചെന്ന് ഇയാളെ കരയ്‌ക്കെത്തിച്ചു.
  
Youth Rescued | പുഴയിൽ അവശ നിലയിൽ യുവാവ്! ആളെ തിരിച്ചറിയാൻ നെട്ടോട്ടം; തുണയായി ഫേസ്‌ബുക് പോസ്റ്റ്; പാലക്കാട് സ്വദേശിക്ക് കാസർകോട്ടെ ഒരുകൂട്ടം സുമനസുകൾ രക്ഷകരായത് ഇങ്ങനെ

സംസാരിക്കാൻ പോലുമാകാതെ അവശ നിലയിലായിരുന്നു യുവാവ്. തുടർന്ന് വാർഡ് അംഗം അമീർ പാലോത്തിന്റെ സഹായത്തോടെ വിവരം മേൽപറമ്പ് പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം യുവാവിനെ കാസർകോട് ജെനറൽ ആശുപത്രിയിലേക്ക് മാറ്റി. യുവാവ് ആരെന്ന് കണ്ടെത്താനുള്ളനെട്ടോട്ടമായിരുന്നു അടുത്തത്.

വിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ യൂത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അശ്‌റഫ് എടനീർ ഫേസ്‌ബുകിൽ വിവരം പങ്കുവെച്ച് അറിയാവുന്നവർ ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചു. .നഗരസഭ കൗൺസിലർമാരായ മുഹമ്മദ് കുഞ്ഞി തായലങ്ങാടിയും സഹീർ ആസിഫും ഒപ്പമുണ്ടായിരുന്നു. ഒടുവിൽ ഫേസ്ബുക് പോസ്റ്റിന് പ്രതീക്ഷ നിർഭരമായ മറുപടി ലഭിച്ചു. യുവാവിനെ അറിയാവുന്നവർ ബന്ധപ്പെടുകയും ഇയാളുടെ പേരും വിലാസവും അടക്കമുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തു.
   
Youth Rescued | പുഴയിൽ അവശ നിലയിൽ യുവാവ്! ആളെ തിരിച്ചറിയാൻ നെട്ടോട്ടം; തുണയായി ഫേസ്‌ബുക് പോസ്റ്റ്; പാലക്കാട് സ്വദേശിക്ക് കാസർകോട്ടെ ഒരുകൂട്ടം സുമനസുകൾ രക്ഷകരായത് ഇങ്ങനെ

പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിലെ 30 വയസുകാരനാണ് യുവാവ് എന്ന് വ്യക്തമായി. ഇതോടെ പിതാവിനെ ബന്ധപ്പെടാനുമായി. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പിതാവ് കാസർകോട്ടേക്ക് തിരിച്ചിട്ടുണ്ട്. യുവാവ് സംസാരിക്കാത്തതിനാൽ, എങ്ങനെ കാസർകോട്ട് എത്തിപ്പെട്ടുവെന്നതും എന്താണ് സംഭവിച്ചത് എന്നതടക്കമുള്ള കാര്യം ദുരൂഹമായി തുടരുകയാണ്. യുവാവ് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

Keywords:  News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Youth Rescued From River.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia