Found Dead | യുവാവ് വനത്തിനുള്ളിൽ മരിച്ച നിലയിൽ
Dec 1, 2023, 12:11 IST
അഡൂർ: (KasargodVartha) യുവാവിനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഡൂർ ചാമകൊച്ചി മല്ലംപാറയിലെ ദിനേശൻ എന്ന ഗണേശൻ (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ ദിനേശനെ പിന്നീട് കാണാതാവുകയായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വീടിന് സമീപത്തുള്ള വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു കേസിലെ പ്രതിയാണ് യുവാവ്. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
കൂലിത്തൊഴിലാളിയാണ് ദിനേശൻ. പരേതരായ അണ്ണയ്യ നായിക് - ഹൊന്നാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബേബി. മക്കൾ: കാവ്യ, ദിവ്യ, കാർത്തിക്. സഹോദരങ്ങൾ: സുന്ദരൻ, ദേവകി, കസ്തൂരി, പരേതനായ ചന്ദ്രൻ.