ബുള്ളറ്റ് കെ എസ് ആര്‍ ടി സി ബസിലിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം
Dec 28, 2016, 16:11 IST
ആദൂര്‍: (www.kasargodvartha.com 28/12/2016) ബുള്ളറ്റ് കെ എസ് ആര്‍ ടി സി ബസിലിടിച്ച് യുവാവ് തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ആദൂര്‍ ഗ്രാമരടുക്കയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ പി.കെ സവാദ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആദൂര്‍ തെരുവത്തെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ പി. സവാദി (22) നാണ് ഗുരുതരമായി പരിക്കേറ്റത്. സവാദിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 1.50 മണിയോടെ ആദൂര്‍ 17-ാം മൈലില്‍ വെച്ചാണ് അപകടം. യുവാക്കള്‍ സഞ്ചരിച്ച കെഎല്‍ 14 ടി 1706 നമ്പര്‍ ബുള്ളറ്റ് മറ്റൊരു വാഹനത്തിനിടെ മറികടക്കുന്നതിനിടെ എതിരെവന്ന കെ എല്‍ 15 എ 1741 നമ്പര്‍ കെ എസ് ആര്‍ ടി സി ബസിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സവാദ് തല്‍ക്ഷണം മരിച്ചു.
ആദൂരില്‍ നിന്നും മുള്ളേരിയ ഭാഗത്ത് പോകുമ്പോഴായിരുന്നു അപകടം. വിവരമറിഞ്ഞ് ആദൂര്‍ എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Kasaragod, Kerala, Bike-Accident, Accidental-Death, Youth, Injured, Friend, KSRTC-bus, Youth dies in accident at Adoor.