Youth Died | അസുഖബാധിതനായ പിതാവിനെ ആശുപത്രിയില്‍ കൊണ്ടുപോയ പ്രവാസിയായ മകന്‍ കുഴഞ്ഞുവീണ് മരിച്ചു
Feb 10, 2024, 17:40 IST
തൃക്കരിപ്പൂര്‍: (KasargodVartha) അസുഖബാധിതനായ പിതാവിനെ ആശുപത്രിയില്‍ കൊണ്ടുപോയതിന് പിന്നാലെ പ്രവാസിയായ മകന്‍ കുഴഞ്ഞുവീണ് മരിച്ചു. വലിയപറമ്പ് പന്ത്രണ്ടിലെ എം കെ അഹ് മദ് - നൂര്‍ജഹാന്‍ ദമ്പതികളുടെ മകനായ അൽത്വാഫ് (26) ആണ് മരിച്ചത്.
അസുഖബാധിതനായ പിതാവിനെ ശനിയാഴ്ച (10.02.2024) ഉച്ചയോടെ മംഗ്ളൂറിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് കുഴഞ്ഞുവീണത്. ഉടന്‍ വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വൈകിട്ടോടെ വീട്ടിലെത്തിക്കും. വലിയപറമ്പ് 12 ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ രാത്രിയോടെ ഖബറടക്കും.
വിദേശത്തായിരുന്ന അൽത്വാഫ് സ്വന്തം വിവാഹവുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയത്. ദമ്പതികളുടെ നാല് മക്കളില്‍ ഏക ആണ്‍തരിയാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. സഹോദരിമാര്‍: ശബാന, അഫ്‌സാന, മര്‍യം.
Keywords: News, Kerala, Kerala-News, Obituary, Top-Headlines, Valiyaparamba News, Expatriate, Youth, Collapsed, Died, Father, Sick, Hospital, Treatment, Son, Sisters, Funeral, Valiyaparamba: Expatriate youth collapsed and died.