Police FIR | സൂക്ഷിക്കാൻ ഏൽപിച്ച കാർ തട്ടിയെടുത്തതായി പരാതി; പൊലീസ് കേസെടുത്തു
Mar 5, 2024, 21:49 IST
ബേക്കൽ: (KasargodVartha) സൗഹൃദത്തിൽ സൂക്ഷിക്കാൻ ഏൽപിച്ച കാർ സുഹൃത്ത് തട്ടിയെടുത്തുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പനയാൽ താഴെ മൗവ്വലിലെ ഇബ്രാഹിം മൻസിലിൽ ഫസലുർ റഹ്‌മാന്റെ (36) പരാതിയിലാണ് ബേക്കൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അബൂബകറിനെ (32) തിരെ കേസെടുത്തത്.
കഴിഞ്ഞവർഷം ജനുവരി 14നും എപ്രിൽ 20നുമിടയിൽ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള കെ എൽ 60 കെ 5055 നമ്പർ മാരുതി സ്വിഫ്റ്റ് കാർ വിശ്വസിച്ച് സൂക്ഷിക്കാൻ എൽപിക്കുകയും പിന്നീട് കാർ പ്രസ്‌തുത സ്ഥലത്ത് നിന്നും മാറ്റി തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.