Attack | പെട്രോൾ പമ്പിൽ അക്രമം; കാസർകോട്ട് കൊലയടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവ് പൊലീസ് വലയിലായി; അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
Oct 2, 2023, 12:17 IST
കാസർകോട്: (KasargodVartha) പെട്രോൾ പമ്പിൽ അക്രമം നടത്തി ഒരു ലക്ഷം രൂപയിലധികം നാശനഷ്ടം വരുത്തിയ സംഭവുമായി ബന്ധപ്പെട്ട് കൊലയടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവ് പൊലീസ് വലയിലായി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹേഷ് (28) ആണ് വലയിലായത്. ഞായറാഴ്ച അർധ രാത്രി 12.30 മണിയോടെ കാസർകോട് പഴയ പ്രസ് ക്ലബ് ജൻക്ഷനിലെ സി ടി എം പെട്രോൾ പമ്പിലാണ് സംഭവം നടന്നത്.
പെട്രോൾ അടിക്കാൻ ബൈകിൽ എത്തിയ മഹേഷ്, പമ്പ് അടച്ച് മെഷീൻ ഓഫ് ചെയ്തുവെന്ന് ജീവനക്കാർ അറിയിച്ചതോടെ പരാക്രമം കാട്ടുകയായിരുന്നുവെന്നാണ് പരാതി. പെട്രോൾ പമ്പിന് അകത്ത് നിർത്തിയിട്ടിരുന്ന ബൈക് ചവിട്ടുകയും കേടുപാടുകൾ വരുത്തുകയും ചെയ്ത ശേഷം 65 ലക്ഷം രൂപ വിലവരുന്ന മെഷീനിനും കേടുപാടുകൾ വരുത്തിയെന്നും പമ്പ് അധികൃതർ പറഞ്ഞു. ഓഫീസിനകത്തും അക്രമം കാട്ടിയതായാണ് പമ്പുടമ നൽകിയ പരാതിയിൽ പറയുന്നത്. യുവാവ് പെട്രോൾ പമ്പിൽ അക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. പെട്രോൾ പമ്പുടമ നൽകിയ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊലപാതകം, വധശ്രമം അടക്കം 20 ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ മഹേഷിനെ നേരത്തെ കാപ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം, സൈനുൽ ആബിദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രശാന്ത് നെൽക്കളയെ (28) കുത്തിയെന്ന കേസിലും നേരത്തെ അറസ്റ്റിലായിരുന്നു. ഈ കേസിലും ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ഇപ്പോൾ പെട്രോൾ പമ്പിൽ അക്രമം നടത്തിയെന്ന കേസിൽ പെട്ടത്.
Keywords: News, Kasaragod, Kerala, Police, Investigation, Case, Petrol Pump, Youth booked for attack at petrol station.
< !- START disable copy paste -->