Arrested | വാറന്റ് കേസിൽ പിടിയിലായി ജയിലിൽ നിന്നും അടുത്തിടെ പുറത്തിറങ്ങിയ യുവാവ് ബൈകിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായത് നിരവധി കേസുകളിലെ പ്രതി
Jan 9, 2023, 13:15 IST
കാസർകോട്: (www.kasargodvartha.com) വാറന്റ് കേസിൽ പിടിയിലായി ജയിലിൽ നിന്നും അടുത്തിടെ പുറത്തിറങ്ങിയ യുവാവ് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അറസ്റ്റിലായി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നൗഫലിനെ (36) യാണ് ഡിവൈഎസ്‌പി റഹീമിന്റെയും കാസർകോട് എസ് ഐ വിഷ്ണുപ്രസാദിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘം അഞ്ച് ഗ്രാം എംഡിഎംഎയുമായി വിദ്യാനഗർ സ്റ്റേഡിയത്തിന് സമീപത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, മനഃപൂർവം ലഹള സൃഷ്ടിക്കൽ, റോഡ് തടസപ്പെടുത്തൽ തുടങ്ങി മൂന്ന് കേസുകളിൽ വാറന്റ് പ്രതിയായ നൗഫൽ, അറസ്റ്റിലായി ആഴ്ചകൾക്ക് മുമ്പാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. വിദ്യാനഗർ ഉളിയത്തടുക്ക റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്നു കാസർകോട് എസ് ഐ വിഷ്ണുപ്രസാദും സംഘവും കൈകാണിച്ചിട്ടും ബൈക് നിർത്താതെ ഓടിച്ച് പോയതോടെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പരിശോധനയിൽ പാന്റിന്റെ പോകറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.
നൗഫൽ അടുത്തകാലത്തായി മയക്കുമരുന്ന് വിൽപന നടത്തിവന്നിരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ വിവാദ വീഡിയോകൾ പുറത്തിറക്കി കുപ്രസിദ്ധനായ വ്യക്തിയാണ് നൗഫൽ. ഇയാളെ തിങ്കളാഴ്ച വൈകീട്ടോടെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: News, Top-Headlines, Arrested, Kasaragod, Drugs, Police, MDMA, DYSP, Warrant, Youth, Latest-News, Uliyathaduka, Vidya Nagar, Youth arrested with MDMA.