Arrested | കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ; കണ്ടെടുത്തത് 10 കിലോ ഗ്രാം മയക്കുമരുന്ന്!
Jan 25, 2024, 21:27 IST
കാസര്‍കോട്: (KasargodVartha) കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എൻ അബൂബകർ ശാൻഫർ (24) ആണ് അറസ്റ്റിലായത്. പൊലീസ് പെട്രോളിങിനിടെ വ്യാഴാഴ്ച വൈകീട്ട് 5.30 മണിയോടെയാണ് തളങ്കര പഴയ ഹാർബറിന് സമീപത്ത് നിന്ന് കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാവിനെ പിടികൂടിയത്.
ഇയാളിൽ നിന്ന് 10.300 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. എസ്ഐ പി മധുസൂദനൻ, എഎസ്ഐ ടി രാമചന്ദ്രൻ, എസ് സി പി ഒ മാരായ എൻ വി രഘു, കെ ജിനചന്ദ്രൻ, ശ്രീജേഷ്, ഉണ്ണി എന്നിവരും കഞ്ചാവ് വേട്ട നടത്തിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.